Friday, June 8, 2007

ലഹരി

മീനും കൊണ്ട്‌
പറന്നു പൊന്തിയ
പൊന്മാന്‍
‍വെള്ളത്തിലിട്ടുപോയ
അടയാളം പോലെ
അടര്‍ന്നുപോയ
ഓരോ പ്രണയവും
ചില മുദ്രകള്‍
ബാക്കിയാക്കുന്നെന്ന്
നമ്മള്‍ വിചാരിക്കും.

അവ
മറന്നുപോയതാണെന്നും
വിചാരിക്കും.

അവയ്ക്കുമേല്‍
ശാപത്തിന്റെ
ഒരു സന്യാസിയെ
ഇരുത്തും.

അയാളുടെ
വിളി കേള്‍‍ക്കാതെ
മനോരാജ്യങ്ങളില്‍
മുഴുകും.

ശപ്ത കഥയിലെ
തപ്ത നീരാള
നിരാമയമാം
അശ്രുബിന്ദു..?

നല്ല പ്രണയത്തിന്റെ
കഥകളെല്ലാം
ഒടുങ്ങുന്നത്‌
ദുരന്തത്തിലാവണ്ടേ...!

7 comments:

ചിദംബരി said...

ശാകുന്തളത്തിലും ദുരന്ത കാരണം പ്രകൃതി വൈകല്യം തന്നെ.എങ്കില്‍ വികലമായ പ്രകൃതി ഉല്പാദിപ്പിക്കുന്ന ദുരന്തങ്ങള്‍ നമ്മള്‍ ഏതിടത്തില്‍ നിന്നും കണ്ടെടുത്ത് ആഘോഷിക്കും..?

ബിജുരാജ്‌ said...

ശാകുന്ദളം മറന്നിരിക്കുന്നൂ എന്നാലും അതിലെ പ്രണയം മനസ്സിലിനിയും ബാക്കി...
നൊബ്ബരങളല്ലേ ഓര്‍ക്കാനെളുപ്പം...
നന്നയിട്ടുണ്ട്..

ചിദംബരി said...

ബിജുരാജേ,
ശാകുന്തളവും, പ്രണയവും ഒക്കെ വിസ്മരിക്കപ്പെടുമ്പോഴും ചില ഉറച്ചുപോയ ബോധ്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ ആഴത്തില്‍ വേരോടുന്നുണ്ട്.അത്തരം ഒന്നിനെ കുറിചാണ് ലഹരിയിലൂടെ എനിക്കു പറയാനുള്ളതും..

നന്ദി.

G.MANU said...

ചിദംബരി...നല്ല കവിത....

ദുഷ്യന്തന്‍ അറിഞ്ഞു കൊണ്ട്‌ വിരലില്‍ ഇണങ്ങാത്ത വലിയ മോതിരം ശകുന്തളക്കു നല്‍കി എന്ന് പണ്ടൊരു കവിത വായിച്ചതോര്‍ക്കുന്നു - രാജലക്ഷ്മിയുടെ ആണെന്നു തോന്നുന്നു..
എല്ലാ പ്റണയവും സ്ഖലനത്തിലെ ചതിക്കുഴി വരെ മാത്രം എന്നു തോന്നിപ്പോവുന്നു...

രചന മുള്ളുകള്‍ പൊലെ... അഭിനന്ദനങ്ങള്‍

Kaippally said...

ഇത്
കവിതയാണോ
ചേച്ചി
എന്നല്‍
പിന്നെ
എന്ത്
എളുപ്പം

ചുമ്മ
വരി
മുറിച്ചല്‍
പോരെ

എന്തായാലും
കൊള്ളാം
ഒരുപാടു
സാഹിത്യം
ഇനിയും
പഠിക്കാന്‍
ഉണ്ടല്ലെ

Raji Chandrasekhar said...

കൊള്ളാമല്ലൊ, കവിതയുടെ ലഹരിയുണ്ട്.

കൈപ്പള്ളി മാഷേ, വേണ്ട. കളിയാക്കി മുറിക്കല്ലെ,,,

ജിതൻ said...

പ്രണയം ബാക്കിവെച്ചുപോകുന്നത് ഏതാനും ഓര്‍മ്മകള്‍ മാത്രം....നന്നായിരിക്കുന്നു താങ്കളുടെ കവിത....