Tuesday, May 8, 2007

സുനാമി...

നീ ഒഴിഞ്ഞ
സിരകളില്‍‍ വെറും
നിണം മാത്രം.

പിന്നെ
നിന്റെ മണവും.

മുഖം പൊത്തി
തിരിഞ്ഞു നടക്കവേ
കണങ്കാലില്‍
‍മൃദുവായി തൊട്ടത്‌
എന്റെ കൈകളായിരുന്നു,
തിരകള്‍.

ഓരോ തൃസന്ധ്യയും
നിന്നെയോര്‍ത്തു തുടുക്കുന്ന
എന്റെ കവിളുകളായിരുന്നു,
ചക്രവാളങ്ങള്‍.

നീ അകലെയായിരിക്കുമ്പോള്‍
‍എന്റെ മോഹം
കൂറ്റന്‍ തിരമാലകളായി.

അടുത്തുള്ളപ്പോള്‍
‍ആഴം വരെ വെളിപ്പെട്ട
ശാന്തത.

പ്രണയാതുരമായ
എന്റെ നെഞ്ച്
ഒരു തിരയായ്‌ ഉണര്‍ന്നപ്പോള്‍
‍ഗന്ധവും സ്പര്‍ശവും
നിഷേധിക്കപ്പെട്ട ഉടല്‍
ഒരു നെരുപ്പായി
പുകയുകയായിരുന്നു.

എന്റെ വേര്‍പ്പ്‌
നിന്റെ ഉടല്‍ നീറ്റിയത്‌
ഞാന്‍ അറിഞ്ഞില്ല.

എങ്കിലും
അതിന്റെ നനവുകള്‍
നക്കിയെടുത്തത്‌
എന്റെ പ്രണയമായിരുന്നു!

7 comments:

ചിദംബരി said...

കടല്‍ എന്നുമൊരു കാമുകനായിരുന്നല്ലൊ.കര നല്ലൊരു ‘മണവാട്ടി’യും. അവരുടെ പ്രണയം കരയ്ക്ക് സമ്മാനിച്ചത്...

വല്യമ്മായി said...

കവിത നന്നായിരിക്കുന്നു.

G.MANU said...

enthinadhikam vaakukal...thirakal nErittu manasilekku...
great work teacher

അനിലൻ said...

കടല്‍ മദ്യത്തിനേക്കാള്‍ വലിയ ലഹരിയാണ്, പ്രണയത്തേക്കാള്‍ ഉപ്പേറിയ പ്രണയം. ചിദംബരീ, കവിതയിലെ തിരകള്‍ എന്നെക്കൊണ്ടുപോയി എന്നെയുപേക്ഷിച്ച കടലില്‍ വീണ്ടുമെറിയുന്നു.

വിഷ്ണു പ്രസാദ് said...
This comment has been removed by the author.
വിഷ്ണു പ്രസാദ് said...

കവിതയുടെ സുനാമി എന്നെ ഉയര്‍ത്തിയെടുത്ത് കടലില്‍ എത്തിച്ചു...!നല്ല രചന.
നെരുപ്പ്(നെരിപ്പ്) എന്നാല്‍ തീ,പനി,ഇടി..എന്നൊക്കെ ശബ്ദതാ‍രാവലി.കവിതയില്‍ നെരിപ്പോട് (തീച്ചട്ടി എന്നര്‍ഥം)എന്ന് വേണ്ടേ...

എന്റെ വേര്‍പ്പ്‌
നിന്റെ ഉടല്‍ നീറ്റിയത്‌
ഞാന്‍ അറിഞ്ഞില്ല.

എങ്കിലും
അതിന്റെ നനവുകള്‍
നക്കിയെടുത്തത്‌
എന്റെ പ്രണയമായിരുന്നു

അവസാനത്തെ ഇത്രയും വരികള്‍ ഒഴിവാക്കാമയിരുന്നുവെന്ന്(ഒഴിവാക്കിയാലും കുറവൊന്നും തോന്നുന്നില്ല)എനിക്കൊരു തോന്നല്‍...

Kuzhur Wilson said...

അടുത്തുള്ളപ്പോള്‍
‍ആഴം വരെ വെളിപ്പെട്ട
ശാന്തത.