Tuesday, October 28, 2008

മീനുമ്മ

വല്ലവനും വന്ന്
വീശുന്ന വലയിലേയ്ക്ക്‌
നീന്തികയറിക്കഴിഞ്ഞാലുള്ള
പിടച്ചില്‍...

വയ്യെന്റെ മക്കളേ
പല നിറത്തില്‍, പല തരത്തില്‍
പലപേരില്‍ മുറുക്കിയെടുത്തവയാണ്‌
അരുതെന്ന്
വേര്‍തിരിച്ചുപറയുവാന്‍
‍പെറ്റവയറിന്റെ തുടിപ്പല്ലാതെ
വേറേ യുക്തിയില്ല.

ക്ഷമിക്കൂ..,
ഞാനീ കുളത്തില്‍
‍നഞ്ചുകലക്കുകയാണ്‌.

3 comments:

G.MANU said...

എത്ര നാളുകള്‍ക്ക് ശേഷമാണ് ഒരു ചിദംബരി കവിത കാണുന്നത്.
സന്തോഷം.. അഭിനന്ദനം

Jayasree Lakshmy Kumar said...

'ക്ഷമിക്കൂ..,
ഞാനീ കുളത്തില്‍
‍നഞ്ചുകലക്കുകയാണ്‌.'

കുറ്റപ്പെടുത്തനാവില്ല

ഹന്‍ല്ലലത്ത് Hanllalath said...

അമ്മ..!!!
അമ്മയുടെ മനസ്സ്...!
വല്ലാത്ത വരികള്‍...
ആശംസകള്‍...