Sunday, April 15, 2007

ഊഴം

സൂചനീയം
ഒരു സൂചിത്തുമ്പിന്റെ
ധാതുശേഷി...!

യുദ്ധം വിപ്ലവം
ചാവേര്‍ ‍തുടങ്ങിയ
ഒരു തീയ്ക്കും കനലാവാഞ്ഞിട്ടും
ആണുങ്ങള്‍ ഇല്ലാതെപോയ നാട്ടില്‍
മച്ചിയാക്കാതെന്റെ
കഴുത്തുകാത്ത
കാവലാള്‍.

മാലപോലൊരു കുരുക്കിട്ട്‌
അതിന്റെ തുമ്പും പിടിച്ച്‌
നടക്കുന്നുണ്ട്‌
സ്നേഹശേഖരത്തിലെ
എന്റെ വീതം
ഊറുന്ന ലോഹത്തിന്റെ
വിറതുള്ളിയായി
ഘനീഭവിപ്പിച്ചവര്‍,
വരുന്നു
പെന്‍സിലും കൂര്‍പ്പിച്ച്‌
പേറിന്റെ കണക്കെഴുതാന്‍!

പെറ്റ്‌
പാലൂട്ടി
മൂരിനിവരുമ്പോള്‍
‍അടിവയറ്റില്‍നിന്നും
ഉരുണ്ടുവരും
അടുത്ത ഊഴം
പിന്നെ അതും ചുമന്ന്...

22 comments:

ചിദംബരി said...

"പെറ്റ്
പാലൂട്ടി
മൂരിനിവരുമ്പോള്‍
അടിവയറ്റില്‍നിന്നും
ഉരുണ്ടുവരും
അടുത്ത ഊഴം”

ബൂലോകത്ത് എന്റെ ആദ്യ സംരംഭം,“ഊഴം”.

Sul | സുല്‍ said...

ചിദംബരി,
സ്വാഗതം ബൂലോകത്തേക്ക്.
മേടം ഒന്ന് നല്ല ദിവസം.
ഊഴം നല്ല കവിത.
-സുല്‍

ഇത്തിരിവെട്ടം|Ithiri said...

സ്വാഗതം സുഹൃത്തേ.

നന്ദു said...

ചിദംബരി, സ്വാഗതം.
എനിക്കേറ്റവും ഇഷ്ടമായ വരികള്‍.
“പെറ്റ്‌
പാലൂട്ടി
മൂരിനിവരുമ്പോള്‍
‍അടിവയറ്റില്‍നിന്നും
ഉരുണ്ടുവരും
അടുത്ത ഊഴം
പിന്നെ അതും ചുമന്ന്...“

ഒരു വശത്ത് എണ്ണം കുറയ്ക്കാന്‍ പാടുപെടുന്നു. ലോകത്തിന്റെ നടുവില്‍ ഒന്നു നിവര്‍ന്നു നില്‍ക്കാനായി, മറുവശത്ത് അതിനെ തുരങ്കം വയ്ക്കുന്നു ചിലര്‍, “ദൈവം തരുന്ന“തെന്ന പേരില്‍. കഷ്ടം!!.
ആരോഗ്യത്തിന്റെ പേരില്‍ ചര്‍മ്മം മുറിച്ചു മാറ്റാം അതേ ആരൊഗ്യത്തിന്റെ പേരില്‍ ഞരമ്പു കൂട്ടികെട്ടുകയോ മുറിക്കുകയോ ചെയ്യുന്നതു പാപം!.
മുന്‍പൊരിക്കല്‍ ബ്ലൊഗില്‍ ചര്‍ച്ച ചെയ്ത് മാറ്റിവച്ച വിഷയമാണ്‍ എങ്കിലും പറയാതിരിക്കാന്‍ വയ്യ.

ദില്‍ബാസുരന്‍ said...

കലക്കന്‍ കവിത. :)

വേണു venu said...

നല്ല കൈ നീട്ടം.:)

അപ്പു said...

സ്വാഗതം ചിദംബരീ...

Pramod.KM said...

സൂചനീയം,തൂലികയുടെയും കവിതയുടെയും ധാതുസമ്പത്ത്.അഭിനന്ദനങ്ങള്‍.

Moorthy said...

വിഷു ആശംസകള്‍
തുടര്‍ന്നും എഴുതൂ...
qw_er_ty

Rajeeve Chelanat said...

പെറ്റ്
പാലൂട്ടി
മൂരിനിവരുമ്പോള്‍
അടിവയറ്റില്‍നിന്നും
ഉരുണ്ടുവരും
അടുത്ത ഊഴം”


അര്‍ത്ഥഗര്‍ഭമായ വരികള്‍.
ആശംസകള്‍

കുഴൂര്‍ വില്‍‌സണ്‍ said...

കവിതയുടെ സൂചിമുന കുത്തി. എവിടെയോ ?

G.manu said...

swaagatham...theekkanal kavitha

ലാപുട said...

നല്ല കവിത...
ചൂടിനെപ്പറ്റി ഉപന്യസിക്കുന്നതിനു പകരം കനല്‍ക്കട്ടയെടുത്ത് കൈവെള്ളയില്‍ വെച്ച് കാണിക്കുന്നതുപോലെ ...
ഇനിയും നിറയട്ടെ ഇതുപോലെ കാമ്പുള്ള കവിതകള്‍ ഇവിടെ...

വിഷ്ണു പ്രസാദ് said...

-:)

ഇടങ്ങള്‍|idangal said...

തീവ്രമായ പെണ്ണെഴുത്ത്,


അഭിനന്ദങ്ങള്‍

ചിദംബരി said...

കവിത വായിച്ച് അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ സഹൃദയര്‍ക്കും നന്ദി.

രാജു ഇരിങ്ങല്‍ said...

ഊഴം കാത്തിരിക്കുന്നവരീക്കിട്ടൊരു സൂചി മുനകൊണ്ടുള്ള അമര്‍ത്തിയ കുത്ത്
കവിത ഇഷ്ടമായി

അനിലന്‍ said...

യുദ്ധം വിപ്ലവം
ചാവേര്‍ ‍തുടങ്ങിയ
ഒരു തീയ്ക്കും കനലാവാഞ്ഞിട്ടും
ആണുങ്ങള്‍ ഇല്ലാതെപോയ നാട്ടില്‍

palappozhum yudhangalekaal kanaluntaavum vishappinu.
kavitha noolillaathe soochimathramupayogichu thunnunnu chila uTuppukal.
nannayi

naadu vitta oru aanu.

ചിദംബരി said...

രാജു,
കുത്തും ആസ്വദിക്കുന്ന മനസ്സിനു നന്ദി.

അനിലാ,
വിശപ്പിന്റെ കനലെങ്കിലും കെടാതെ ബാക്കിയാവുന്നത് ഒരു ഭാഗ്യമല്ലെ..ഇഴയറ്റ് തുള മാത്രം ശേഷിക്കുന്നു ജീവിതത്തിന്റെ ഈ ബാക്കിപത്രത്തിനെന്നു തോന്നും ചിലപ്പോള്‍..!വിശപ്പ് കാമം തുടങ്ങിയ മൂല ചോദനകള്‍ പോലും അറ്റൊരു ജഡാവസ്ഥ..!

നാടുവിട്ട ആണിന് വിശപ്പെങ്കിലും തുണയാവട്ടെയെന്ന് ആശംസിക്കുന്നു.
നന്ദി.

അനിലന്‍ said...

മൂലചോദനകള്‍ എന്നേ വിലക്കപ്പേട്ട ഇടമാണ് ഭൂമി എന്ന് ഇനിയും മനസ്സിലായിട്ടില്ലേ? ഒരു തുമ്പിയെക്കണ്ടാല്‍ തള്ളവിരലും ചൂണ്ടുവിരലും കൂട്ടിമുട്ടാറുണ്ട് ഇപ്പോഴും ( കുഞ്ഞുങ്ങള്‍ക്കെങ്കിലും )എന്നു പറഞ്ഞാല്‍ ഞാനതിനെ നുണയെന്നു പറയും.

മിന്നാമിനുങ്ങ്‌ said...

കവിത ഇഷ്ടമായി.
ബൂലോഗത്തേക്ക് സ്വാഗതം

തറവാടി said...

:)