Tuesday, October 28, 2008

മീനുമ്മ

വല്ലവനും വന്ന്
വീശുന്ന വലയിലേയ്ക്ക്‌
നീന്തികയറിക്കഴിഞ്ഞാലുള്ള
പിടച്ചില്‍...

വയ്യെന്റെ മക്കളേ
പല നിറത്തില്‍, പല തരത്തില്‍
പലപേരില്‍ മുറുക്കിയെടുത്തവയാണ്‌
അരുതെന്ന്
വേര്‍തിരിച്ചുപറയുവാന്‍
‍പെറ്റവയറിന്റെ തുടിപ്പല്ലാതെ
വേറേ യുക്തിയില്ല.

ക്ഷമിക്കൂ..,
ഞാനീ കുളത്തില്‍
‍നഞ്ചുകലക്കുകയാണ്‌.

3 comments:

  1. എത്ര നാളുകള്‍ക്ക് ശേഷമാണ് ഒരു ചിദംബരി കവിത കാണുന്നത്.
    സന്തോഷം.. അഭിനന്ദനം

    ReplyDelete
  2. 'ക്ഷമിക്കൂ..,
    ഞാനീ കുളത്തില്‍
    ‍നഞ്ചുകലക്കുകയാണ്‌.'

    കുറ്റപ്പെടുത്തനാവില്ല

    ReplyDelete
  3. അമ്മ..!!!
    അമ്മയുടെ മനസ്സ്...!
    വല്ലാത്ത വരികള്‍...
    ആശംസകള്‍...

    ReplyDelete