നീ ഒഴിഞ്ഞ
സിരകളില്‍ വെറും
നിണം മാത്രം.
പിന്നെ
നിന്റെ മണവും.
മുഖം പൊത്തി
തിരിഞ്ഞു നടക്കവേ
കണങ്കാലില്‍
മൃദുവായി തൊട്ടത്
എന്റെ കൈകളായിരുന്നു,
തിരകള്‍.
ഓരോ തൃസന്ധ്യയും
നിന്നെയോര്‍ത്തു തുടുക്കുന്ന
എന്റെ കവിളുകളായിരുന്നു,
ചക്രവാളങ്ങള്‍.
നീ അകലെയായിരിക്കുമ്പോള്‍
എന്റെ മോഹം
കൂറ്റന്‍ തിരമാലകളായി.
അടുത്തുള്ളപ്പോള്‍
ആഴം വരെ വെളിപ്പെട്ട
ശാന്തത.
പ്രണയാതുരമായ
എന്റെ നെഞ്ച്
ഒരു തിരയായ് ഉണര്‍ന്നപ്പോള്‍
ഗന്ധവും സ്പര്‍ശവും
നിഷേധിക്കപ്പെട്ട ഉടല്‍
ഒരു നെരുപ്പായി
പുകയുകയായിരുന്നു.
എന്റെ വേര്‍പ്പ്
നിന്റെ ഉടല്‍ നീറ്റിയത്
ഞാന്‍ അറിഞ്ഞില്ല.
എങ്കിലും
അതിന്റെ നനവുകള്‍
നക്കിയെടുത്തത്
എന്റെ പ്രണയമായിരുന്നു!
Tuesday, May 8, 2007
Subscribe to:
Posts (Atom)